ദോഹ: ഖത്തറിലുള്ള തൃശൂർ ജില്ലയിലെ വാടാനപ്പള്ളി നിവാസികളുടെ കൂട്ടായ്മയായ വാടാനപ്പള്ളി പ്രവാസി സെക്കുലർ അസോസിയേഷൻ (വാപ്സ) “പെരുന്നാൾ മുഹബ്ബത്ത്” എന്ന ശീർഷകത്തിൽ ഈദ് സംഗമം സംഘടിപ്പിച്ചു.
പരിപാടിയുടെ ഭാഗമായി വനിതാ വിംഗിന്റെ നേതൃത്വത്തിൽ മൈലാഞ്ചി മത്സരവും നടന്നു. നിഹാല പർവീൻ ഒന്നാം സ്ഥാനവും ഇച്ചു ആഷിഫ്, അലീഷ അർജുൻ തുടങ്ങിയവർ രണ്ടും മൂന്നും സ്ഥാനവും കരസ്ഥമാക്കി.കുട്ടികളുടെ ഒപ്പന, നൃത്താവിഷ്കാരങ്ങൾ, വാപ്സ ടീമിന്റെ ഗാനമേള എന്നിവ ഉൾപ്പെടെ വിവിധ കലാപരിപാടികൾ അരങ്ങേറി.
സ്പോർട്സ് മീറ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ക്രിക്കറ്റ് മത്സരത്തിനായുള്ള ജേഴ്സി പ്രകാശനവും ചടങ്ങിൽ നടന്നു. ......
പ്രശസ്ത ചിത്രകാരന് ടി.ആര്. ഉദയകുമാറിന്റെ കലാജീവിതത്തെ അടയാളപ്പെടുത്തുന്ന, 'ഉദയകുമാറിന്റെ ചിത്രകല: വര്‍ത്തമാനകാലത്തിന്റെ സ്വപ്നവ്യാഖ്യാനങ്ങള്‍' എന്ന പുസ്തകം പ്രകാശനം ചെയ്തു. ......
തിരുവനന്തപുരം: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബുവിന്റെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട കേസിൽ നിർണ്ണായക നീക്കങ്ങളുമായി സംസ്ഥാന സർക്കാർ. കേസ് സി.ബി.ഐക്ക് വിടാൻ സർക്കാർ ഔദ്യോഗികമായി ശുപാർശ ചെയ്യും. ......
തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തെ മുൻപോട്ട് നയിക്കാൻ ലക്ഷ്യമിട്ടുള്ള മുഖ്യമന്ത്രി വി.ഡി.സതീശന്റെ കന്നി ബഡ്ജറ്റ് ജൂൺ 19-ന് അവതരിപ്പിക്കും. ജനങ്ങൾക്ക് മേൽ പുതിയ നികുതിഭാരം അടിച്ചേൽപ്പിക്കാതെ, നിലവിലുള്ള ചോർച്ചകൾ തടഞ്ഞ് വരുമാനം വർദ്ധിപ്പിക്കാനുള്ള വിസ്മയകരമായ പ്രഖ്യാപനങ്ങളാകും ബഡ്ജറ്റിൽ ഉണ്ടാകുകയെന്നാണ് ധനവകുപ്പിന്റെ ചുമതല കൂടിയുള്ള മുഖ്യമന്ത്രി നൽകുന്ന സൂചന.
ഭരണച്ചെലവുകളിലെ ധൂർത്ത് കർശനമായി നിയന്ത്രിച്ചും വരുമാന സ്രോതസ്സുകൾ കാര്യക്ഷമമാക്കിയും ഖജനാവ് നിറയ്ക്കാനാണ് പുതിയ സർക്കാർ ശ്രമിക്കുന്നത്. ......
ന്യൂഡൽഹി: വ്യക്തിസ്വാതന്ത്ര്യവും സ്വയംനിർണ്ണയാവകാശവും സംരക്ഷിക്കുന്ന സുപ്രധാന വിധിയുമായി സുപ്രീം കോടതി. സ്വന്തം ഇഷ്ടപ്രകാരം ലൈംഗികത്തൊഴിലിൽ ഏർപ്പെടുന്ന പ്രായപൂർത്തിയായ വ്യക്തികളെ നിർബന്ധപൂർവ്വം 'രക്ഷപ്പെടുത്താനോ' അവരുടെ താല്പര്യത്തിന് വിരുദ്ധമായി സംരക്ഷണ കേന്ദ്രങ്ങളിൽ തടവിലിടാനോ കഴിയില്ലെന്ന് സുപ്രീം കോടതി ഉത്തരവിട്ടു.
ജസ്റ്റിസുമാരായ ജെ.ബി. ......
കണ്ണൂര്‍ : വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് മസ്തിഷ്ക മരണം സംഭവിച്ച ഇരുപത്തിരണ്ടുകാരന് നാല് പേര്‍ക്ക് പുതുജീവനേകി യാത്രയായി. കണ്ണൂര്‍ സ്വദേശിയായ അര്ജുന് ആണ് തന്റെ ഹൃദയവും കരളും രണ്ട് വൃക്കകളും ദാനം ചെയ്ത് നാല് പേരുടെ ജീവിതത്തിന് പുതിയ പ്രതീക്ഷ നല്‍കിയത്.
ഗുരുതരമായ പരിക്കുകളോടെയാണ് അര്‍ജുനെ കണ്ണൂര്‍ ആസ്റ്റര്‍ മിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ......
തിരുവനന്തപുരം: ഹൈക്കോടതി ഇന്ന് അപ്പീൽ പരിഗണിക്കും
കേരള രാഷ്ട്രീയത്തിലും നിയമവൃത്തങ്ങളിലും വലിയ ചർച്ചയായ മാസപ്പടി കേസിൽ ഇന്ന് അതീവ നിർണായകമായ ദിവസമാണ്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ കമ്പനിയായ എക്സാലോജിക്കും സി.എം.ആർ.എല്ലും തമ്മിലുള്ള ഇടപാടുകളിലെ ഇ.ഡി അന്വേഷണം തടയണമെന്ന് ആവശ്യപ്പെട്ട് സി.എം.ആർ.എൽ സമർപ്പിച്ച അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കുകയാണ്.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് ഇ.ഡിക്കായി വമ്പൻ നിയമനിരയാണ് ഇന്ന് കോടതിയിൽ അണിനിരക്കുന്നത്:
ചെന്നൈയിൽ നിന്ന് അഡിഷണൽ സോളിസിറ്റർ ജനറൽ സുന്ദരേശ്വരൻ ഓൺലൈനായി ഹാജരാകും.
ഡൽഹിയിൽ നിന്ന് ഇ.ഡി പ്രോസിക്യൂട്ടർ സുഹൈബ് ഹുസൈൻ ഓൺലൈനായും കൊച്ചിയിലെ പ്രോസിക്യൂട്ടർ ജയശങ്കർ നേരിട്ടും കോടതിയിലെത്തും.
ഇ.ഡിയുടെ നീക്കങ്ങളും വാദങ്ങളും:
അന്വേഷണം തടയാൻ സമ്മതിക്കില്ല: സിംഗിൾ ബെഞ്ച് അനുവദിച്ച അന്വേഷണാനുമതി നിലനിർത്താനാണ് ഇ.ഡിയുടെ ശ്രമം. ......
തിരുവനന്തപുരം: തെറ്റുകളെ ഭയമില്ലാതെ വിരൽചൂണ്ടി വിമർശിക്കുന്നതിനൊപ്പം തന്നെ, സമൂഹത്തിൽ സംഭവിക്കുന്ന നല്ല കാര്യങ്ങളെ തുറന്ന മനസ്സോടെ അഭിനന്ദിക്കാൻ കൂടി തയ്യാറാകുന്നതാണ് യഥാർത്ഥ മാധ്യമധർമ്മമെന്ന് ഉപരാഷ്ട്രപതി സി.പി.രാധാകൃഷ്ണൻ പറഞ്ഞു. കോട്ടയത്ത് ദീപിക ദിനപത്രത്തിന്റെ 140-ാം വാർഷികാഘോഷങ്ങൾ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ......
കൊച്ചി: ബൗദ്ധിക വെല്ലുവിളികൾ നേരിടുന്ന കുട്ടികളുടെയും യുവജനങ്ങളുടെയും വിദ്യാഭ്യാസവും പുനരധിവാസവും സാമൂഹിക ഉൾച്ചേരലും ശക്തിപ്പെടുത്തുന്നതിനായി ജില്ലയിലെ ബഡ്സ് സ്ഥാപനങ്ങളിൽ 2026-27 അധ്യയന വർഷ പ്രവേശനോത്സവം (ജൂൺ 1) സംഘടിപ്പിക്കും. എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലാണ് പരിപാടി നടക്കുന്നത്.
ജില്ലാതല പ്രവേശനോത്സവം ഇന്ന് രാവിലെ 10.30 ന് ഏലൂർ നഗരസഭയിലെ ബഡ്സ് സ്പെഷ്യൽ സ്കൂൾ ഫോർ മെന്റലി ചലഞ്ച്ഡ് സ്ഥാപനത്തിൽ നടക്കും. ......
കൊച്ചി : ചാവറ കൾച്ചറൽ സെന്ററിൻ്റെ നേതൃത്വത്തിൽ ചാവറ ഫിലിം സ്കൂൾ,ചവറ മൂവി സർക്കിൾ, കൊച്ചിൻ ഫിലിം സൊസൈറ്റി ,ദൃശ്യമോഹനം എന്നിവയുടെ സഹകരണത്തോടെ സംഘടിപ്പിച്ച ഏട്ടാമത് ചാവറ നാഷണൽ ഷോർട്ട് ഫിലിം ഫെസ്റ്റിവൽ അവാർഡ് സമ്മേളനം സംവിധായകൻ ജിബു ജേക്കബ് ഉദഘാടനം ചെയ്ത് അവാർഡുകൾ വിതരണം ചെയ്തു. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ അധ്യക്ഷത വഹിച്ചു. ......